ഉണ്ണി പിറക്കാതെ ....
മണ്ണുകൊണ്ട് കൌശലത്തില്‍ നിര്‍മിതി. കനലില്‍ ചുട്ടെടുത്തത് . വില കൂടിയ പോളീഷില്‍ തിളങ്ങുന്നത്... ഉണ്ണി പിറക്കേണ്ട ഗര്‍ഭാശയം നല്ല ഡിസൈനില്‍ പുതുമയോടെ ഇങ്ങനെയിങ്ങനെ ഊഷരമായി കാത്തുകിടന്നു.
ഉണ്ണിവായ് പിളരാതെ... ഉണ്ണി വയറുണരാതെ...
ഒരു പൊക്കിള്‍ക്കൊടിയുടെയോ മറുപിള്ളയുടെയോ അദൃശ്യസ്പര്‍ശം പോലുമില്ലാതെയത്രേ പിറവി.അമ്മ വീണുടയുന്നത് നോക്കിയിരിക്കെ ,പേടിച്ചുവിറച്ചു കൊണ്ട് അവന്‍ പിറക്കാതിരിക്കാന്‍ പിന്നെയും വാശിപിടിച്ചു.