KARINGANNOOR SREEKUMAR

എസ്‌. ശ്രീകുമാറിന്റെ കഥകള്‍

Monday, November 14, 2011

വെഡിംഗ് ആനിവേര്‍സറി

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍  
വെഡിംഗ്  ആനിവേര്‍സറി
ഏഴു തിരിയില്‍ നിലവിളക്ക്  ഒരുക്കി.
മുടിത്തുമ്പു കെട്ടി തുളസിക്കതിര്‍ വച്ചു.
സിന്ദൂരം നെറ്റിയിലും സീമന്തത്തിലും...
കോടി  ഉടുത്തു.... കാച്ചെണ്ണ  മണം.
ഇങ്ങനെയിങ്ങനെ കാപട്യം കളിച്ചു മോഹിനി...
 അതിശയസമ്മാനവും മധുരവും തന്ന പ്രിയതമന്റെ കാല്‍ തൊട്ടു നമസ്കരിച്ചു
നവോഢയായി ചമഞ്ഞു.
നമ്രശിരസ്കയാവാന്‍ സ്ഥിരം ബഹുകേമി.

നാണം കുളിര്‍ത്തു കാണിച്ചു.
പ്രിയതമന്‍ ധന്യനായീ.
ഹ ഹ ഹാ..... 
തീരെ പഴയ വിരല്‍ത്തുമ്പുകളുമായി
നനഞ്ഞ ഓര്‍മകളുമായി അവന്‍
പ്രണയത്തിന്റെയും രതിയുടെയും ആ പഴയ തോട്ടുവക്കില്‍ നില്‍പ്പുണ്ട്.
നിന്റെ ഇടംകണ്ണ്  തുടിക്കുന്നുണ്ടോ
കരിന്തിരി എരിയിക്കാതെ  നിലവിളക്ക് കെടുത്തിയേരേ സുമംഗലീ....
ഹാ ....ഹഹാ ....






1 Comments:

At December 4, 2011 at 11:52 PM , Blogger kanakkoor said...

ഡിയര്‍ ശ്രീകുമാര്‍..
നമ്രശിരസ്കയാവാന്‍ സ്ഥിരം ബഹുകേമി.
ആ പഴയ തോട്ടുവക്കില്‍ നില്‍പ്പുണ്ട്.
.............നല്ല വരികള്‍.
പക്ഷെ ആ തത്തച്ചിത്രം അനവസരത്തിലാണ് എന്ന് തോന്നി

 

Post a Comment

Subscribe to Post Comments [Atom]

<< Home