ഭ്രാന്തന്‍
കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍
സ്വപ്നം കടിച്ചുപഴുത്ത വ്രണങ്ങള്‍ ഊതിയാറ്റിയിരിക്കുകയായിരുന്നു അവന്‍.
ഊതിയൂതി തണുപ്പിച്ചുകൊണ്ട് അരുമയോടെ അവന്‍ തോട്ടിന്‍വക്കിലെ കാക്കപ്പൂക്കളെ പ്രണയിച്ചു.
നെഞ്ചില്‍ ഒരു കുഞ്ഞിന്റെ കണ്ണ് പൊട്ടിക്കിടന്നു.
കരളിലെവിടെയോ കുളിച്ചു സോപ്പുമണക്കുന്ന പുഴയുടെ സംഗീതം.
ഉള്ളിനുമുള്ളില്‍ നരച്ച ഒരു മുടിയിഴ സദാ ധന്വന്തരം മണത്തു.
കാലുകളില്‍ കാമുകിയുടെ വിഷദംശനം.
അരക്കെട്ടില്‍ തീ വിഴുങ്ങി തണുത്തുപോയ ഭ്രാന്തന്‍ മൃഗം....
തോട്ടില്‍ വീണാണ് അവന്‍ ചത്തത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home