ഗര്‍വം
ഗര്‍വം
എന്റെ
മുഖത്തെ നിന്റെ പുച്ഛത്തിന്റെ
തുപ്പല്‍ തുടച്ച് ഉമ്മവയ്ച്ചു
തണുപ്പിക്കുവാന്‍ നീ തന്നെ
വരും.
എന്റെ
നെഞ്ചിലെ നിന്റെ ചവുട്ടിന്റെ
നോവ് തുടയ്ക്കാനും നീ തന്നെ
വരും.
അന്നേരമൊക്കെയും
കൗതുകത്തോടെ ഈ ചോരയില്‍ വിരല്‍
മുക്കി നീ നിന്റെ സീമന്തസിന്ദൂരം
തെളിച്ചുകൊണ്ടേയിരിക്കും.
പ്രണയഗര്‍വം
ഇടിവെട്ടി പെയ്തൊഴിയട്ടെ.
ഇനിയുമൊരു
കാലം വന്നേക്കും.
അതുവരേക്കും
നിന്റെ തുപ്പല്‍ നാറി
ഞാനിരിക്കാം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home